കനത്ത ഇടിമിന്നലും കൊടുങ്കറ്റും; ജര്‍മ്മനിയിലെ പ്രശസ്തമായ 'സൗത്ത്സൈഡ്' മ്യൂസിക് ഫെസ്ററിവല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
ബര്‍ലിന്‍: ജര്‍മ്മനിയിലെ ബാഡന്‍ ~ വുര്‍ട്ടെംബര്‍ഗ് സംസ്ഥാനത്തിലെ നൊയ്ഹാസന്‍ ഒബ് എക്കിലെ പ്രശസ്തമായ 'സൗത്ത്സൈഡ്' മ്യൂസിക് ഫെസ്ററിവല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് ആസ്വാദകര്‍ക്ക് കല്ലുകടിയായി. ജര്‍മനിയില്‍ തുടരുന്ന കടുത്ത ഉഷ്ണതരംഗത്തിന് പിന്നാലെ പ്രവചിക്കപ്പെട്ടിരുന്ന ശക്തമായ കാറ്റും ഇടിമിന്നലും പലയിടങ്ങളിലും നാശം വിതച്ചു തുടങ്ങിതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ആരംഭിച്ച ജര്‍മ്മനിയിലെ ഏറ്റവും വലിയ സംഗീതോത്സവങ്ങളിലൊന്നായ 'സൗത്ത്സൈഡ് ഫെസ്ററിവല്‍' (Southside Festival) മോശം കാലാവസ്ഥയെ തുടര്‍ന്ന് സംഘാടകര്‍ക്ക് താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കേണ്ടി വന്നു.

വേദിയില്‍ ലൈവ് ഷോകള്‍ നടന്നുകൊണ്ടിരിക്കെയാണ് കനത്ത മഴയും ആലിപ്പഴ വര്‍ഷവും കൊടുങ്കറ്റും ഉണ്ടാകുമെന്ന ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പ് എത്തിയത്. ഇതോടെ അടിയന്തിര സൈറണുകള്‍ മുഴങ്ങുകയും 'എ ഡേ ടു റിമംബര്‍' ലിഴ>(അ ഉമ്യ ഠീ ഞലാലായലൃ) തുടങ്ങിയ പ്രമുഖ ബാന്‍ഡുകളുടെ പരിപാടികള്‍ പാതിവഴിയില്‍ രാത്രി 7 മണിയോടെ ഉപേക്ഷിച്ചുവെങ്കിലും രാത്രി 10 മണിയ്ക്ക് പരിപാടി പുനരാരംഭിച്ചു. എന്നാല്‍ മിക്ക പ്രകടനങ്ങളും റദ്ദാക്കിയത് ആരാധകരെ നിരാശരാക്കി.

സുരക്ഷ മുന്‍നിര്‍ത്തി ഫെസ്ററിവല്‍ ഗ്രൗണ്ടില്‍ തടിച്ചുകൂടിയ അറുപതിനായിരത്തോളം വരുന്ന കാണികളോട് ഉടനടി സ്വന്തം വാഹനങ്ങളിലേക്ക് മാറാന്‍ സംഘാടകരും കോണ്‍സ്ററന്‍സ് പോലീസും കര്‍ശന നിര്‍ദ്ദേശം നല്‍കി. തുറസ്സായ സ്ഥലങ്ങളേക്കാള്‍ സുരക്ഷിതം കാറുകളാണെന്നതിനാലാണ് ഈ നീക്കം.
വാഹനമില്ലാത്ത സുഹൃത്തുക്കളെയും മറ്റ് സന്ദര്‍ശകരെയും കാറുകളുള്ളവര്‍ സഹായിക്കണമെന്നും, തങ്ങളുടെ വണ്ടികളില്‍ ഒഴിഞ്ഞ സീറ്റുകളുണ്ടെങ്കില്‍ 'വാണിംഗ് ലൈറ്റുകള്‍' തെളിയിച്ച് അത് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കി കൊടുക്കണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കാലാവസ്ഥ ശാന്തമായതോടെ ഫെസ്ററിവല്‍ പുനരാരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ജര്‍മ്മനിയില്‍ അനുഭവപ്പെട്ട 35 ഡിഗ്രിക്ക് മുകളിലുള്ള കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ സൗജന്യ കുടിവെള്ളവും തണലുകളും ഒരുക്കി ഫെസ്ററിവല്‍ മൂഡ് ആസ്വദിച്ചിരുന്ന സംഗീതപ്രേമികള്‍ക്ക് പെട്ടെന്നുണ്ടായ ഈ കാലാവസ്ഥാ വ്യതിയാനം വലിയ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ആരംഭിച്ച് ഫെസ്ററിവല്‍ ഞായറാഴ്ചയാണ് അവസാനിയ്ക്കുന്നത്.
- dated 20 Jun 2026

Comments:

Keywords: Germany - Otta Nottathil - umwetter_germany_june_19_2026 Germany - Otta Nottathil - umwetter_germany_june_19_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ജര്‍മ്മനിയിലെ കേരള ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ ""ഒപ്പം'' കുടുംബസംഗമം ബിംഗനില്‍ നടത്തി
ജര്‍മനിയിലെ നിലവിലെ സ്ഥിതി അരിയാന്‍ ഈ വീഡിയോ വാര്‍ത്ത കാണുക
ജര്‍മ്മനിയില്‍ മുങ്ങിമരണം ; ഹൈഡല്‍ബര്‍ഗില്‍ നെക്കാര്‍ നദിയില്‍ മലയാളി മാസ്ററര്‍ ബിരുദ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
ജര്‍മനിയുടെ "ലോകകപ്പ് ദുരന്തം"ത്തില്‍ ഞെട്ടി ആരാധകര്‍
ഒരു വിട്ടുവീഴ്ചയുമില്ല 33 ശുപാര്‍ശകളും അതേപടി നടപ്പിലാക്കും ജര്‍മ്മനിയില്‍ വിപ്ളവകരമായ പെന്‍ഷന്‍ പ്രഖ്യാപനവുമായി ചാന്‍സലര്‍
ജര്‍മ്മനിയില്‍ 'മിനി ജോബ്' സംവിധാനം നിര്‍ത്തലാക്കുന്നു ആരെയൊക്കെ ബാധിയ്ക്കും രക്ഷപെടാന്‍ മറ്റുവഴിയുണ്ടോ
ജര്‍മ്മനിയില്‍ ചരിത്രപരമായ ആരോഗ്യ പരിഷ്കരണം ഇന്‍ഷുറന്‍സ് തുകയില്‍ വന്‍ മാറ്റങ്ങള്‍ മരുന്നുകള്‍ക്ക് വില കൂടും